അന്ന് ഈ വീട്ടുമുറ്റത്തെ
പ്ലാവിന് തണലില്സന്ധ്യക്കു
തന്നെനിശാശലഭങ്ങള്..
നീണ്ടു കാണുന്ന
ചുവന്ന വഴിയുടെഇരു വശവും
വിളവിലേക്ക് വളരുന്നപച്ച വേലികള്‍...
എന്റെ മുറ്റം ഉണര്‍വ്വായിരുന്നു.
വിയര്‍പ്പുതുള്ളികള്‍ക്ക്
രക്തത്തിന്റെ വില നല്കിയവര്ഒറ്റപ്പെടുകയും
'ഗ്ലാസ്തനസ്ത്"പിരിസ്ത്രോയിക്ക'
എന്നൊക്കെഅപമാനിക്കപ്പെടുകയും
ചെയ്തപ്പോള്സന്ധ്യകള്
നിയോണ്‍വെളിച്ചത്തില്‍ ഇല്ലാതായി..
ഇല്ലാതായിക്കൊണ്ടിരുന്നവയെപ്പറ്റികവിതകള്
പാടിക്കൊണ്ടിരുന്ന
നാവുകള്ഞാന് 'സ്റ്റഫ്'ചെയ്തു സൂക്ഷിക്കുന്നു..
ഏറ്റവുമൊടുവില്‍ ഇല്ലാതാവുന്നത്
ഞാനായിരിക്കുമല്ലോഎന്നൊരാശ്വാസം!
മറന്നു കളയാവുന്ന
വിശ്വാസങ്ങള്കൊടുവാളാക്കിക്കൊണ്ട്
എല്ലാവരും പരസ്പരം പോരടിക്കുകയാണ്..
'പരസ്പരം ഭാവയന്ത ശ്രേയ പരമവാപ്സ്യഥ'
എന്ന് ആരുംഅറിഞ്ഞതായിഭാവിക്കുന്നില്ല..!
പ്ലാവില്ലാത്തതണലില്ലാത്തശലഭങ്ങളില്ലാത്ത
വീട്ടുമുറ്റത്ത്അസ്ഥിത്തറ
പോലെതോന്നിക്കുന്ന
സ്ഥലത്ത്മെലിഞ്ഞ
കൊടിച്ചിപ്പട്ടി
ഈച്ചയാര്‍ക്കുന്ന
നിലയില്‍...!
Sunday, July 22, 2007
Subscribe to:
Post Comments (Atom)
2 comments:
മനോഹരമായിരിക്കുന്നു അനില്‍.. !
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക ...
ആശംസകളോടെ ...
നിങ്ങള്‍ കൊള്ളാമല്ലോ മനുഷ്യാ...... ഞാന്‍ വിചാരിച്ച പോലെ അല്ലല്ലോ... ഇല്ലാതായിക്കൊണ്ടിരുന്നവയെപ്പറ്റികവിതകള്
പാടിക്കൊണ്ടിരുന്ന
നാവുകള്‍ നിങ്ങള്‍ എന്തിനാ 'സ്റ്റഫ്'ചെയ്തു സൂക്ഷിച്ചത്? അവയെ പാടാന്‍ അനുവദിക്കാമായിരുന്നില്ലേ?.. എന്ന ഒരു ന്യായമായ ആര്‍ഗ്യുമെന്റ് ഉന്നയിക്കാമെങ്കിലും ഞാന്‍ അത് ഒഴിവാക്കുന്നു. നന്നായിട്ടുണ്ട് മഷെ....... ഫീലിങ്ങ് ഏറെക്കുറെ നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്... ആശംസകള്‍ നേരുന്നു...... സസ്നേഹം anoopamz@gmail.com
Post a Comment