Sunday, November 18, 2007

നല്ല കണ്ണാടികള്‍

നല്ല കണ്ണാടികള്‍


എന്റെ
നഖത്തിലൂടെ
മുഖം കണ്ടപ്പോള്
‍അത്‌ പുഞ്ചിരിക്കുന്നുണ്ട്‌..

ആകാശത്തിന്റെ
അരികില്‍
മുലപ്പാല്‍ കൊതിച്ച്‌
ഒരു കൊച്ചുകുട്ടി...

അവന്റെ
കണ്ണുനീരിലൂടെ
മുഖം കണ്ടത്‌
നിസ്സംഗതയുടെ
കഴിവില്ലായ്മയിലാണ്‌..

സുഹൃത്തിന്റെമുഖം
നോക്കിക്കണ്ടപ്പോള്
‍അവിടെ
കണ്ണാടി ഉടഞ്ഞിരിക്കുന്നു..

മുഖമാകെ
വികൃതമായി
നാവു നീട്ടിയുഴിഞ്ഞ്‌,
അത്യാര്‍ത്തി പൂണ്ട
ഒരു നായയെ പോലെ..

ഞാനപ്പോള്‍പിന്തിരിഞ്ഞു നടന്നു..
അപ്പോഴും
നല്ല കണ്ണാടികള്
‍എന്റെ മുഖം
പുഞ്ചിരിച്ച്‌
കാട്ടിക്കൊണ്ടിരുന്നു....

4 comments:

ദിലീപ് വിശ്വനാഥ് said...

ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്നാണല്ലോ.
ഇവിടിപ്പോള്‍ അതിനും സ്കോപ് ഇല്ല അല്ലെ?

Anonymous said...
This comment has been removed by a blog administrator.
വല്യമ്മായി said...

അര്‍ത്ഥവത്തായ വരികള്‍.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ഈ ശുഭാപ്തിവിശ്വാസം കൊള്ളാം