Saturday, May 22, 2010

ദു:ഖ പങ്കാളികൾ.. ...

ഒരു വിളിപ്പാടകലെയെത്തിയ കനവുകകളത്രയും
കരിഞ്ഞു പോയി, കാത്തിരുന്നവർക്കിനി
നമ്മൾ വെറും ദു:ഖ പങ്കാളികൾ..

അവിടെ വീണവർ,ദു:ഖമാരുടെ കൺകളിൽ
കൊടുത്തുവെങ്കിലുമവിടെയെല്ലാം
നമ്മളും വെറും ആർത്തനാദങ്ങൾ,

പുത്തനുടുപ്പുകൾ ഏറ്റുവാങ്ങാൻ കാത്തു നി
ന്നൊരു പെൺകിടാവേ,
കരഞ്ഞ് ചായ് വാനെന്റെ തോളിൽ
ഇനിയുമിടമില്ലാ..

പുതിയ വർഷസ്കൂൾ തുറപ്പിനു നിനക്കണിയാനാ യ്,
കൊണ്ടുവന്ന നിറങ്ങളിൽ നീ യെന്തു കാണുന്നു?
ഞാൻ കണ്ണടയ്ക്കട്ടെ?

അമ്മ വന്നു, ആരുമില്ലേ കൺതുറപ്പിക്കാൻ,
ഉണ്ണിയല്ലേ ഇവിടെ നില്ക്കുവതമ്മ മിണ്ടൂലേ?
വയ്യ,പാവം കിടപ്പിലാണല്ലേ,
പുതപ്പു നല്കാമുണ്ണി,അമ്മ വേഗമുണ
രേണം..

മോളുവരുമെന്നവരു പറഞ്ഞ നേരം മുതലേ
ഞാൻ,നോമ്പു നോറ്റിട്ടിവിടെയെല്ലാം
ഒടിനടന്നിട്ടും,നീ വരുന്നതിങ്ങനെയോ
പൊയ്ക്കൊള്ളു വേഗം..നീ നാട്ടിലില്ലല്ലോ..

മോനെ,നമ്മുടെ വീടിനിട്ടിനി ജപ്തിയാവില്ല,
കൺതുറക്കൂ, നീവരുന്നത് നമ്മുടെ
സ്വന്തം വീട്ടിലേക്കല്ലോ,


എത്ര രോദനമെത്ര വേദനയെങ്ങുമെത്താതെ
വെറും മർത്ത്യരായ് നാം
വിങ്ങിവിങ്ങിവീണു പോകുന്നു,
മറ്റെന്തു ചെയ്വൂ നാം?


കത്തി വീണതു ദുഖമല്ലാ,ഹൃദയതാളങ്ങൾ
അവയിൽ പൊട്ടി നീറുന്നെന്റെ നെഞ്ചം
പങ്കു വച്ചോളു, നിങ്ങൾ പങ്കിട്ടെടുത്തോളു..

(NB.കവിതയാണോ?ദു:ഖമാണോ? മംഗലാപുരത്ത് വിമാനം കത്തി അത്രയും പേർ എരിഞ്ഞതറിഞ്ഞ്
തനിയെ വന്നതാണു..എഡിറ്റ് ചെയ്യാൻ തോന്നി യുമില്ല,അത്രയ്ക്ക് ആശ്വാസമായിരുന്നു..

എന്തെങ്കിലുമായി കരുതൂ.. ഇവിടെ ഇതും കൂടി കിടക്കട്ടെ!)

No comments: