Friday, January 04, 2008

പ്രണയം,

പ്രണയം,
നിന്നോടൊപ്പ്പം വന്ന്
എന്റെ ലജ്ജയുടെ മുഖപടംനീക്കിയതെന്തിന്‌?
ഉള്ളറയിലേക്ക്‌തള്ളിക്കയറി അവിടെകിടന്നതെന്തിന്‌?
സന്ധ്യയുടെനീണ്ട പാതയില്‍ഒരു പൂ നുള്ളി
ഞാന്‍നിന്നു പോയി,
മാല്യം കൊരുക്കുവാന്
‍ഇനിയും പൂവുകളെന്തിന്‌?
നിനക്കീ പൂവു മാത്രം പോരേ?
വിളക്കു കൊളുത്തുന്നത്‌ജീവിതത്തിലേക്ക്‌
എന്നു പറയുന്നത്‌ നീയല്ലേ?
പിന്നെന്തിനീ സന്ധ്യാ വിളക്ക്‌?
നിനക്കെന്റെ സ്വപ്നങ്ങള്‍ നല്‍കിയല്ലോ,
പിന്നെന്തിനു നീ
എന്റെകവിളില്‍ ഉമ്മ വയ്കാതിരിക്കണം॥?
അമ്മയും വാല്‍സല്യവുംഅമ്മിഞ്ഞയും പകര്‍ന്നില്ല।
നിന്‍ പ്രണയത്തിന്‍ ആത്മാരാമം॥
അധര രുധിരത്തിന്‍ അനുപല്ലവി॥
ഇന്നുംവസന്തം,ഋതു മായുന്നു,വിരിയുന്നു പൂവുകള്‍॥
എതിരേ വരുന്ന ആനകള്‍ക്ക്‌ നെറ്റിപ്പട്ടംപോലെ നിന്റെ ചിരി॥
തിരികെ പോകുവാന്‍എനിക്ക്‌ വഴികള്‍ ഇല്ല,വരകള്‍ ഇല്ല॥
നഗ്നമായ ചില ദൈവ ചിത്രങ്ങള്
‍എന്റെ മൃഗതൃഷ്ണയെ ഉണര്‍ത്തി,
അയാള്‍ പടം വരയ്ക്കുകയാണ്‌,
വെറുപ്പിന്റെ ബിംബമായി വര്‍ണ്ണം...
നഗ്നത,അയാള്‍ മഹാനും
ഞാന്‍ വിശ്വാസങ്ങളുടെ
പേരില്‍നിരപരാധിയെവേട്ടയാടുന്നതീവ്രവാദിയും॥
എന്നിട്ടും അയാള്‍ക്ക്‌പ്രണയചിത്രങ്ങള്‍വരയ്ക്കുവാന്‍
നീ മാതൃകയായി॥
ഞാന്‍ പ്രണയിച്ച നീഎന്റെ ലജ്ജയുടെ
മൂടുപടംനീക്കുന്നു,പക്ഷെ,
നിന്റെ ദൈവങ്ങളെഞാന്‍ നഗ്നമായി സ്വപ്നം
കണ്ട്‌കാര്‍ക്കിച്ചു തുപ്പിയാല്‍നീയുമില്ല,
നിന്റെ പ്രണയവുമില്ല...

7 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം പൂത്തുതളിര്‍ത്തു വാടിപ്പോയോ?

മാണിക്യം said...

വക്കീലേ ,കേസ്സ്കെട്ട് കൊള്ളാമല്ലോ!
ഈ വകുപ്പും അസ്സലായി ...
ഞാന്‍ ആദ്യമായിട്ടാ ചാമരത്തില്‍
കെട്ടും മട്ടും വളരെ നല്ലത് ..
ആശംസക്കള്‍ !! നന്മകള്‍ നേരുന്നു.

രാജന്‍ വെങ്ങര said...

പിന്‍പുറ നിറവും,അക്ഷര നിറവും
വാ‍യനക്കായാസമാവുന്നു.
പ്രണയത്തെകുറിച്ചു എത്രയെഴുതിയാണെന്നു മനസ്സിലായീ.പക്ഷെ അത്ര തെളിവായി മനസ്സില്‍
പതിയുന്നില്ല! എന്റെ ആസ്വദനാ ശേഷിയുടെ പരിമിതിയാകാം..അല്ലേ.

sv said...

പൂര്‍ണ്ണമാകാത്ത പ്രണയം ആണു ഏറ്റവും സുന്ദരം..
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഏ.ആര്‍. നജീം said...

പ്രണയം..! എത്ര കേട്ടാലും മടുക്കാത്ത ഒരു സുന്ദര വിഷയം തന്നെ.. അത് മനോഹരമായി ഇവിടെയും അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ ചില വരികള്‍ വിഷയത്തില്‍ നിന്നും വിട്ടുപോയോ എന്ന സംശയം...ശ്രീ: രാജന്‍ പറഞ്ഞത് പോലെ എന്റെയും ആസ്വാദന ശേഷിയുടെ കുറവാകാം..

തുടരുക, അഭിനന്ദനങ്ങള്‍....

അനില്‍ ഐക്കര said...

പ്രണയം പോലൊരു മനോഹര സ്വപ്നവുമായി വരുന്ന കലാകാരന്‍ തീവ്രവാദിയാകുന്നതിന്റെ ബിംബവല്‍ക്കരണമാണ്‌ ഉദ്ദേശിച്ചത്‌..എന്നിട്ട്‌ അയാളുടെ കലയെ വിമര്‍ശിക്കുന്നവന്‍ തീവ്രവാദിയായി മുദ്ര കുത്തപ്പെടുന്നു...

Unknown said...

ഉള്ളതു പറയാമല്ലോ കൊള്ളാം