Monday, March 26, 2007

ചെറിയ താമരകള്‍

താഴെ
ചെളിക്കുണ്ടില്‍ നിന്ന്
ആരും ഉയര്‍ന്നു വരുന്നില്ല.

ചെളിയില്‍ വിരിയുന്ന
ചെറിയ താമരകള്‍
ഏറെ പാടുപെട്ടാണ്‌
വെള്ളത്തിനു മേലെ
വിരിഞ്ഞു നില്‍ക്കുന്നത്‌..

ഒരേയൊരു ദിവസം!

വെള്ളത്തിനും മേലെ
കരയുണ്ടെന്നും
കരയില്‍
മരങ്ങളുംപൂക്കളും,
കൊമ്പനാനകളും
ഉണ്ടെന്നും അവ അറിയുന്നില്ല.

പാവങ്ങള്‍ ഒരിക്കലും
കര തിരിച്ചറിയുന്നില്ല

അവിടെ പൂത്തുലഞ്ഞുനില്‍ക്കുന്ന
മാമരങ്ങളെയുംഅറിയുന്നില്ല...

അവര്‍പരമാവധിഉയരുന്നത്‌
വെള്ളത്തിനുമുകളിലാണ്‌...

ആരെങ്കിലുമൊക്കെകണ്ടെങ്കിലായി..

എല്ലായ്പോഴും
എല്ലായിടത്തുംകൊമ്പുള്ളവര്‍
മാത്രമാണ്‌വമ്പ്‌ കാട്ടുന്നത്‌..

പാവങ്ങള്‍
വാക്യങ്ങളുടെഇരയാക്കപ്പെടുന്നു..

5 comments:

Areekkodan | അരീക്കോടന്‍ said...

Fantastic photo

RahShaNa said...

lovely poems. keep writing and make all malayalis proud.

എസ്. ജിതേഷ്ജി/S. Jitheshji said...

ഈ താമരയുടെ ഒരു കാര്യമേ...?

മുക്കുവന്‍ said...

its the case for many unpriviledged people/cast too!

അനൂപ് അമ്പലപ്പുഴ said...

പാവങ്ങള്‍ എന്ന് ഉദ്ദേശ്ശിച്ചത് ആരെ ആണ്‍? ഞങ്ങള്‍ സഖാക്കളെ ആണോ?