ഗോപികേ,
തളരാതെ,
കവിളിലെക്കണ്ണീരാല്‍ നീപുണ്യാഹം തളിക്കുക...
ഇതു കണ്ണന്റെ കാലമല്ല!
പ്രണയം,ദുരാത്മാക്കള്‍ തന്‍നിരാശ കൊരുക്കുവാന്‍..
പെണ്ണിന്റെ
തുടിപ്പുകള് കണ്ണീരില്‍
ചാലിക്കുവാന്‍..
നഷ്ടസ്വപ്നച്ചിതയില്‍മുടിയ്ക്കുവാന്‍...
ചന്തയില്‍ വിലവയ്കുംമാംസക്കനം
കൂട്ടാന്‍...
ഉന്മാദക്കനവാല്‍
ചെയ്യുംകന്മഷക്കാട്ടാളത്തം..!
രാധികേ,കണ്ണനിന്നെങ്ങുമില്ല..
കവിത്വവിലാപത്തിന്‍തൂലികത്തുമ്പത്തെങ്ങും
കണ്ണനെത്തിരയുന്ന
കലാപസ്വരങ്ങളില്ല..
ഗോപികേ,
തിരിയുക,
തിരയുവാന്‍ നേരമില്ല,
കണ്ണനെക്കാണ്മനായിതപിക്കാന്‍
മനസ്സില്ല
നിറം വറ്റിച്ചുളിയും
സൗണ്ടര്യത്തിന്‍ചിത്രത്തെ
പ്രണയിക്കാന്‍കണ്ണനും
നേരമില്ല...
Thursday, July 12, 2007
Subscribe to:
Post Comments (Atom)
1 comment:
Post a Comment