Sunday, November 18, 2007

കണ്ണുകള്‍

കണ്ണുകള്‍


ഉറക്കത്തില്
‍പിശാച്‌ വന്ന്
എന്റെ കണ്ണുകള്
‍ചൂഴ്ന്നെടുത്തു..

ഞാനവന്‌ നന്ദി പറഞ്ഞു..

പിറ്റേന്ന്
സൂര്യന്‍ ഉദിച്ചില്ല,
അമ്മയെ കണ്ടതുമില്ല
ഏതോകരങ്ങളില്‍ തൂങ്ങി
പ്രപഞ്ചത്തിലേക്കിറങ്ങിയപ്പോള്
‍ക്ഷീണം തോന്നിയില്ല,

ആരെയും കണ്ടില്ലല്ലോ..

വാക്കും ശ്രദ്ധയുമുപയോഗിച്ച്‌
വെയിലിനെയും
മരങ്ങളെയും
തിരിച്ചറിഞ്ഞപ്പോള്
‍പിശാച്‌ വീണ്ടും വന്നു..

'നിന്റെ നരകംകണ്ണുകളിലാണ്‌,
നീയത്‌പേറിയേ തീരൂ..

കണ്ണുകള്‍യഥാസ്ഥാനത്ത്‌
പിടിപ്പിച്ച്‌പറന്നു പോയ
പിശാചിനോട്‌
എനിക്ക്‌
നന്ദിപറയുവാന്‍
തോന്നിയില്ല..

2 comments:

മുരളീധരന്‍ വി പി said...

കാണുന്നതെല്ലാം നരകക്കാഴ്ചകളെന്നാണോ വ്യംഗ്യം...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

എല്ല കാഴ്ച്ചകളും ദു:ഖമാണെന്നു തോന്നാന്‍ മാത്രം നിരാശ നന്നോ?