Sunday, November 18, 2007

പക്ഷി ശാസ്ത്രം

ആരുടെ
കണ്ണുകളിലാണ്‌ പ്രേമം
എന്ന്ഞാനും
എന്റെ കാമുകിയും
ചേര്‍ന്ന്പക്ഷിനോട്ടക്കാരനോട്‌
ചോദിച്ചു..

അയാള്‍ പക്ഷിയെ
കൂട്‌ തുറന്ന്
ഒരു കത്തെടുപ്പിച്ച്‌വായിച്ചു..

സുന്ദരന്‍ പ്രണയിക്കുന്നു,
സുന്ദരിയെ മാത്രം...

മതി വരാഞ്ഞ്‌
കാമുകിവീണ്ടും ചോദിച്ചു,
'സുന്ദരിക്ക്‌ പ്രണയമില്ലേ?'
പക്ഷിക്കൂട്‌ വീണ്ടും തുറക്കപ്പെട്ടു..

കത്തുകളിലൂടെ ഓടി നടന്ന്
തിരികെകൂട്ടില്‍ കയറി..
ഒന്നു തിരിഞ്ഞ്‌
വീണ്ടും ഇറങ്ങി വന്ന്
ഒരു കത്തെടുത്തു.

അയാള്‍ അതും
ഉറക്കെവായിച്ചു..
ദാഹിക്കുമ്പോഴെല്ലാം
നിങ്ങള്‍ പ്രണയിക്കുന്നു..

ഞങ്ങള്‍ക്ക്‌ സന്തോഷമായി,
പക്ഷി നോട്ടക്കാരന്‌
പത്തു രൂപ സമ്മാനിച്ച്‌
ഞങ്ങള്‍ പിരിഞ്ഞു..

ഇന്ന്
മരുഭൂമിയുടെ
മടിത്തട്ടില്‍അവളില്ലാതെ
ഉറക്കമിളയ്ക്കുമ്പോള്‍പക്ഷി ശാസ്ത്രത്തില്‍
ബിരുദമെടുത്താലെന്തെന്ന്
ഞാന്‍ ആലോചിക്കുന്നു...

No comments: