Tuesday, May 11, 2010

മദ്യം

മദ്യം

ആഴ്ക്കെന്ത് ശ്ശേദം?
ആർക്കാണെന്നേ..പറ..
പഴയെടാ..

അല്പ്പം കള്ളു കുഴിശ്ശാ
താഴെപ്പോകുമോ
നിന്റേ മാനോം മര്യാദേം..?
പഴ..യെടാ..മോനെ..
ഗ്വാ...ഗ്ഗുവാ..ആ..യ്ർഛി..
ഗ്ളു...റ്റ്ഭു.

മദ്യം വിഷമാണെന്ന്
ആരും പറയാതെ
അറിയാവുന്നവർ
രസമായും രഹസ്യമായും
പരസ്പരം മദ്യം
വിളമ്പുന്നു..

മദ്യക്കുപ്പിയും
മീൻ മുള്ളും
കരളിലേക്ക്
കൂരമ്പുകളെ പോലെ
പറന്നിറങ്ങുമെന്ന്
അറിയാഞ്ഞല്ല,
എന്നാൽ
മനസ്സിലെ ഉണർവ്വും
ചിന്തയും ഉരിയുവാൻ
എനിക്ക് മദ്യം വേണം

ഒരില
ഉണങ്ങിക്കരിഞ്ഞ്
മറ്റൊരിലയ്ക്ക് വളമായി
കിളിർത്ത്,തളിർത്ത്,
പൂത്ത്,
നിന്റെ നെഞ്ചിൽ
ഉറങ്ങാതെ
അയൽ വീട്ടിൽ
പറന്ന് വീഴുമ്പോൾ
മധുരം...

ചുറ്റുമുള്ള
കള്ളിമുൾചെടികളെ
നോക്കി ജീവിക്കുവാൻ
ഇനി അല്പം മദ്യം
വേണം,
പക്ഷേ
എന്റെ വ്യാപാര
സ്ഥാപനത്തിന്റെ
മുൻ വശത്തെ
ബോർഡിൽ
‘മദ്യപാനം
ആരോഗ്യത്തിനു
ഹാനികരമെന്ന്!’കാണും..!

അത്
എന്റെ ബിസിനസ്സ്..
നിനക്കതിൽ
എന്തു കാര്യം?

ഉള്ളിൽ
നുര കൊള്ളുന്ന
മദ്യം പറയുന്നു
‘മദ്യപാനം
ആരോഗ്യ കാരണം!’


നീ പോഴാ..ഒന്നു പോഴ്ടാ,..!

2 comments:

:) said...

ഇഴും കവിഴേണോ അഴിഴാന്മേലാഞ്ഞ് ശ്ശോഴിക്യണ് അളിയോ

Rejeesh Sanathanan said...

ഇത്രയും വായിച്ച സ്ഥിതിക്ക് ഇന്നെനിക്ക് രണ്ടെണ്ണം അടിക്കാതെ ഉറങ്ങാന്‍ പറ്റില്ല......:)