Monday, March 12, 2007

ക്രിക്കറ്റ്‌

നിന്റെ ഉന്നം
ഞാന്‍ തകര്‍ക്കുന്നത്‌
അതിര്‍ത്തികള്‍ക്കു
മുകളില്‍ആഹ്ലാദം പായിച്ചാണ്‌....

എന്റെ രാഷ്ട്രവുംഹൃദയവുംചേര്‍ത്ത്‌
ഒരുസ്വപ്നംഞാന്‍ എറിഞ്ഞ്‌ തരും..
നീചുംബിക്കുന്നതിന്‍മുന്നേനിന്റെ
മൂന്ന്ഹൃദയങ്ങളില്‍ഒന്നു
ഞാന്‍പിഴുതെടുക്കും..

നിന്റെമനസ്സിനുംശരീരത്തിനും
എന്റെ ഹൃദയത്തിലേക്ക്‌
കടന്നു കയറുവാന്‍കഴിയുകയേയില്ല!
ഹൃദയംപിളര്‍ക്കുന്നഒരു
വെടിയുണ്ടയായിഞാന്‍ നിന്നെ
വീഴ്ത്തുകയും
നിന്റെപുഷ്പ ബാണങ്ങളെ
നെഞ്ചേറ്റിലാളിക്കുകയും ചെയ്യും...


ഒരുകടുവയെപിന്തുടരുന്ന
ലാഘവത്തോടെ
നിന്റെമുകളിലേക്ക്‌
ഞാന്‍വലിഞ്ഞു കയറും..

അല്ലെങ്കില്‍കൂട്ടിലടച്ച
സിംഹത്തെപ്പോലെനിനക്കു
ചുറ്റുംഞാന്‍മുള്ളുവേലികള്‍നിര്‍മ്മിച്ച്‌മെരുക്കും..

എനിക്കു പിന്നില്‍ഒരു രാഷ്ട്രവുംഅനേക കോടിസ്വപ്നങ്ങളുമുണ്ടല്ലോ..

എപ്പോള്‍വേണമെങ്കിലും
മരിക്കാമെന്നഅവസ്ഥയില്‍നിന്റെ മുന്നിലേക്കു
ജീവിതപ്പന്തുകള്‍എറിയുമ്പോള്‍എനിക്ക്‌

ഇത്രയും
സ്വപ്നങ്ങളെങ്കിലും
ക്കൂടിയേ തീരൂ....

1 comment:

Unknown said...

hi there!Hv a nice day!