Sunday, January 06, 2008

ഹൃദയം കൊണ്ടൊരു പ്രതികാരം

ഹൃദയം കൊണ്ടൊരു പ്രതികാരം
നയനങ്ങള്‍ക്ക്‌ മഴച്ചാറ്റല്‍

പ്രണയം വിങ്ങും മനസ്സില്‍ നീ
മധുരം വിക്കിയ വാക്കുകളില്‍,

അരികില്‍ പെയ്തതു പൂന്തരികള്‍
മനസ്സില്‍ പെയ്തത്‌ ദു:ഖമഴ,

ചിറകില്‍ സ്വപ്നം പേറുന്നു,
ചിരിയില്‍ വാഴും ശലഭങ്ങള്‍

ചൊടിയില്‍ പുഞ്ചിരി പൂക്കുന്നു
മധുരമനോഹര മാമ്പൂക്കള്‍,

പൂവുകള്‍ ചൂടിയ പൂന്തോപ്പില്‍
മധുരമുണര്‍ത്തിയ പ്രതികാരം

കൈത്തിരി നാളം കാറ്റത്തും
കടല്‍ത്തിരമാലകളുലയുന്നു

ഉള്ളില്‍ ദു:ഖത്തീക്കടലില്‍
ഹൃദയം മീട്ടിയ പ്രതികാരം

കണ്ണില്‍ നിറയെക്കാലത്തിന്‍
കണ്ണീര്‍ ചൂടിയ മോഹങ്ങള്‍

വന്നതവള്‍ തന്‍ ഹൃദയത്തില്‍
പെയ്യും സാഗരതാളത്തില്‍

യാത്ര പറഞ്ഞവള്‍ പോകുമ്പോള്‍
മൗനം ഹൃദയച്ചാട്ടുളിയായ്‌

ഹൃദയം കൊണ്ടൊരു പ്രതികാരം
നയനം കൊണ്ടു മഴച്ചാറ്റല്‍..!

4 comments:

Hari Raj | ഹരി രാജ് said...

"കണ്ണില്‍ നിറയെക്കാലത്തിന്‍
കണ്ണീര്‍ ചൂടിയ മോഹങ്ങള്‍"

വരികള്‍ ജീവതത്തിലേയ്ക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നു..
അതുകൊണ്ടുതന്നെ സുന്ദരവും..

ഹരി

Jyothi ജ്യോതി :) said...

കവിത എന്നാല്‍ വ്യര്‍ത്ഥമോഹങ്ങളുടെ സംഗീതമല്ല!!
മോഹങ്ങളുടെ സംഗീതമാണ്...

വ്യര്‍ത്ഥമാകരുതെന്ന പ്രാര്‍ത്ഥനയോടെയാണല്ലോ മോഹിക്കുന്നത്..

:):):)

നീര്‍മിഴി said...

KOllamm vakkiielji.. ithu nannayittund.. vaakukalde lalithyavum thalavum enikkishtaayi

മഴവില്ലും മയില്‍‌പീലിയും said...

ഹൃദയം കൊണ്ടൊരു പ്രതികാരം
നയനം കൊണ്ടു മഴച്ചാറ്റല്‍..!

കൊള്ളാം..ഇഷ്ടമായി....