Friday, November 30, 2007

നദി ഒഴുകുന്നത്‌.........

നദി ഒഴുകുന്നതു
നോക്കി
നില്‍ക്കുക,
അതില്‍ ഇറങ്ങി
കുളിക്കരുത്‌..

അമ്മ
പണ്ട്‌പറഞ്ഞതോര്‍ക്കുന്നു...

സുഖങ്ങള്
‍നദികള്‍ പോലെയാണ്‌,
ആഴക്കയങ്ങള്‍
അനിവാര്യതയായ
അവയ്ക്ക്‌ മുകളില്‍
നമ്മള്
‍ആഴ്‌ന്ന് പോകാതെ
നീന്തി നില്‍ക്കണം..

ഓളങ്ങള്
‍തിരക്കു കൂട്ടുമ്പോഴും
അവ മാടി വിളിക്കുമ്പോഴും
ആവേശം തലയ്ക്കു പിടിച്ചവര്
‍തിരിച്ചറിയാതെ
പോകുന്നരസങ്ങളുടെഅന്ത്യം...

ഓളങ്ങള്
‍എല്ലായ്പോഴും
മരണത്തിന്റെസന്ദേശം
പേറുന്നു..
നദികളും..!

[ബോട്ട്‌ മുങ്ങി മരിച്ചഇളം തളിരുകള്‍ക്ക്‌ആദരാഞ്ജലികള്‍]
അഡ്വ.അനില്‍ ഐക്കര