ചലിക്കുന്നചക്രങ്ങള്
ചിരിക്കുന്നപൂവുകള്
ഉരുളുന്നതേരുകള്
വളരുന്നനിഴലുകള്
ഇവയ്ക്കൊന്നിനും
സ്ഥാനമില്ലാത്തമനസ്സുകള്
കരിങ്കല്ലുകള്‍
പൂവുകള്‍ പോലെ
വെയിലില്‍ കവിതയെഴുതുവാന്
തൂലികയ്ക്ക് പകരം
ഉണങ്ങിയ ബീഡികള്‍..
തലച്ചുമടായി
നെല്ലു കൊയ്ത്വെയിലേറ്റ്
കരിഞ്ഞ മുഖത്ത്
എവിടെ ക്രീമുകളുടെതിളക്കം..
ഉണങ്ങി വരളുന്ന
ചുണ്ടുകള്ക്ക്എവിടെ
ചുവപ്പു നിറം?
പോപ് പാടുവാന്‍
അവര്‍ക്കെവിടെ നേരം?
ഒന്നുമില്ല..
അവര്‍ ഒന്നും നേടുന്നില്ല,
ഒരു ഭര്‍ത്താവിന്റെ
പോലും സ്നേഹം
പിന്നെയല്ലേ
ആണ്‍സുഹൃത്തുക്കളുടെ
ഒലിപ്പിച്ച ചിരികള്‍?
മണ്ണിന്റെ മക്കള്‍
ജീവിക്കുമ്പോള്‍
ഓണ്‍ലൈന്‍ഇരുന്ന്
ബിയര്‍ കുടിച്ച്
പാവങ്ങളെ സഹായിക്കുവാന്‍
പ്രസ്ഥാനങ്ങള്‍രൂപീകരിക്കുന്ന
നമ്മള്‍ആരെ സുരക്ഷിതരാക്കുന്നു?
സ്വന്തം കാര്യങ്ങള്‍
നോക്കാതെലോകത്തിനു മുഴുവന്‍
ശുഭദിനവുംമംഗളാശംസകളും..
ഹാഹാഹാ..
കല്ലുരുട്ടിക്കയറ്റുന്നു
പിന്നെയും കുന്നിറക്കിക്കളയുവാന് ഭ്രാന്തന്!
Friday, May 02, 2008
Subscribe to:
Post Comments (Atom)
5 comments:
ഓണ്‍ലൈന്‍....!
ഇന്നത്തെ മനുഷ്യ ജിവിതത്തിന്റെ സ്വാര്‍ഥതയും വശപിശകുക്കളും ഇവിടെ ഭംഗിയായി
വരച്ചു കാട്ടിയിരിക്കുന്നു
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ said...
ഇന്നത്തെ മനുഷ്യ ജിവിതത്തിന്റെ സ്വാര്‍ഥതയും വശപിശകുക്കളും ഇവിടെ ഭംഗിയായി
വരച്ചു കാട്ടിയിരിക്കുന്നു
വാഹ് വാഹ് വാഹ്
മലയാള കവിത ധന്യമായി
വരികള്‍ക്കിടയിലെ അര്‍ത്ഥം ആഴമേറീയതാണ്..ഇതു വായിക്കുമ്പോള്‍ എന്‍ ഹൃത്തിലും ഒരു മുള്ള് വന്ന് തറയ്ക്കുന്നു..
മണ്ണിന്റെ മക്കള്‍
ജീവിക്കുമ്പോള്‍
ഓണ്‍ലൈന്‍ഇരുന്ന്
ബിയര്‍ കുടിച്ച്
പാവങ്ങളെ സഹായിക്കുവാന്‍
പ്രസ്ഥാനങ്ങള്‍രൂപീകരിക്കുന്ന
നമ്മള്‍ആരെ സുരക്ഷിതരാക്കുന്നു?
ലോകത്തിനു മുഴുവന്‍
ശുഭദിനവുംമംഗളാശംസകളും..
സത്യം തന്നെ..ആര്‍ക്കും ആരോടൂം കടപ്പാടൂകളീല്ലാത്ത ഓണ്‍ലൈന്‍ ലോകം..
കല്ലുരുട്ടുന്ന ഭ്രാന്തന്മാര്..
എടുക്കാം നമുക്കിവരുടെ ചിത്രങ്ങള്‍ !
മൊബൈല്‍ സ്ക്രീന്‍ സേവറായി,
കുടിക്കാം നമുക്കു,ബീയര്‍, അവര്ക്കൂര്ജമായി.
കളിക്കാം,ചിരിക്കാം,ബ്ലോഗാം....
കിടക്കട്ടവര്, ഉറങ്ങട്ടവര് നക്ഷത്രക്കൂനയില്!
Post a Comment