Sunday, April 20, 2008

ഒരു പിടി ചാരം.

അധമന്റെ പ്രക്രിയകള്‍ക്ക്‌ ശേഷം
ഒരു പിടി ചാരം..

ജീവിതം കുഴിമാടത്തിലായിരിക്കുന്നവര്‍
സമ്മേളിക്കുമ്പോള്‍
പരിഭവങ്ങളുടെ പരിദേവനങ്ങള്‍..
ആരെയും പ്രണയിക്കാത്തവര്‍
പരസ്പരം കുശുമ്പ്‌ പറഞ്ഞു കൊണ്ടിരുന്നു..

എല്ലാ ജോലിക്കാരും
ഒറ്റുപണം എണ്ണി സേവനനിരതരാവുന്നു,
ഓരോ വെള്ളിക്കാശിലും അവര്‍
വെള്ളപൂശി..
മടിത്തട്ട്‌ നിറയെ
വെള്ളിക്കാശുകളുമായി പാവം പൊതു ജനം
ആരുമറിയാതെ കൊടുക്കുവാന്‍ അവസരം പാര്‍ത്ത്‌ ..!

ദാഹിച്ചു വലഞ്ഞപ്പോള്‍ കിട്ടിയ
മയക്കുമരുന്നു കഴിച്ച്‌ കുഴഞ്ഞു വീഴുന്ന
പെണ്‍കുട്ടികള്‍,
ക്രൂരബലാത്സംഗത്തിനിരയായെങ്കിലും അവള്‍
വ്യഭിചാരിണിയാവുന്നു..
കോടതികള്‍ കണ്ണടച്ചിരുന്ന് അതു ശരി വയ്ക്കുന്നു..

എല്ലാവരും ഒരു പിടി ചാരത്തിലേക്ക്‌...
കിഴി കെട്ടി കാത്തു സൂക്ഷിച്ച
വെള്ളിക്കാശുകള്‍
അനന്തരാവകാശികള്‍ തമ്മില്‍ തല്ലി
ആര്‍ക്കുമില്ലാതെയാവുമ്പോള്‍
നീതി പറയുന്ന യൂദാസുമാര്‍ക്കും
കിട്ടുന്നു ഒരംശം..

ഉത്തമന്‌ ഇവിടെ പ്രസ്ഥാനങ്ങള്‍,
പ്രക്രിയകള്‍ ഒന്നുമില്ല്ല,
അധമന്മാര്‍ ഉണര്‍ന്നിരിക്കുകയും
നിന്റെ കണ്ണുകള്‍
മൂടിക്കെട്ടി ശ്മശാനത്തില്‍
എത്തിക്കുകയും ചെയ്യും..

ഒരു പിടി ചാരത്തിലേക്ക്‌
ഇറക്കി വയ്കുന്ന
കുറെ വെള്ളിക്കാശുകളുടെ
കിഴിക്കെട്ടില്‍
ചിത തീരുന്നതിനു മുന്‍പേ
പാറുന്ന വ്യവഹാരങ്ങള്‍..

4 comments:

siva // ശിവ said...

nice poem....

jyothi said...

വക്കീല്‍പ്പണി...വ്യവഹാരങ്ങളും വില്‍പ്പത്രങ്ങളും....നന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിതയിഷ്ടപ്പെട്ടു, പക്ഷേ 8-19 ലൈന്‍സ് ഒന്നൂടി ശര്യാക്കാമോ.

യ്യോ തല്ലല്ലേ , അഭിപ്രായം മാത്രം

Ranjith chemmad / ചെമ്മാടൻ said...

"ആരെയും പ്രണയിക്കാത്തവര്‍
പരസ്പരം കുശുമ്പ്‌ പറഞ്ഞു കൊണ്ടിരുന്നു.."

പ്രവര്‍ത്തിക്കാനെന്തെങ്കിലുമുണ്ടായിരിക്കുക
ആഗ്രഹിക്കാനെന്തെങ്കിലുമുണ്ടായിരിക്കുക
പ്രണയിക്കാനാരെങ്കിലുമുണ്ടായിരിക്കുക
ഇതിലൊക്കെയാണ്‌ ജീവിതം
അതിന്റെ സ്വത്വം കണ്ടെത്തുന്നത് എന്ന്
ഏതോ കവിവചനം
ശരിയല്ലേ....
നല്ല വരികള്‍
ജരാനരപിടിച്ച സമൂഹത്തെക്കുറിച്ചുള്ള
ഉല്‍ക്കണ്‌ഠ കവിതയില്‍
വ്യക്തമാകുന്നുണ്ട്...
ആശംസകള്‍...........